09 May 2024 Thursday

ചങ്ങരംകുളം പെരുമുക്കില്‍ ഉത്സവത്തിനിടെ സംഘര്‍ഷം 'പോലീസ് ലാത്തി വീശി

ckmnews

ചങ്ങരംകുളം പെരുമുക്കില്‍ ഉത്സവത്തിനിടെ സംഘര്‍ഷം 'പോലീസ് ലാത്തി വീശി


ചങ്ങരംകുളം പെരുമുക്കില്‍ ഉത്സവത്തിനിടെ സംഘര്‍ഷം. പെരുമുക്ക് കാരെക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ വരവിനിടെയാണ് സംഭവം. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ക്ഷേത്രത്തിലേക്കുള്ള വരവുകളുമായി വന്നിരുന്ന ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.സംഘര്‍ഷം നീണ്ടതോടെ ക്ഷേത്ര പരിസരത്ത് ക്യാമ്പ് ചെയ്തിരുന്ന ചങ്ങരംകുളം പോലീസെത്തി ലാത്തി വീശി ഇരു വിഭാഗങ്ങളെയും ഓടിച്ച് വിടുകയായിരുന്നു.ഇരു വിഭാഗവും കൊണ്ട് വന്നിരുന്ന വരവുകളും പോലീസ് നിര്‍ത്തിച്ചു.കഴിഞ്ഞ വര്‍ഷവും ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടാവുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു