09 May 2024 Thursday

ബൈക്കില്‍ നിന്നും വീണ് ടോറസ് ലോറി തട്ടി ചികില്‍സയിലായിരുന്ന കുറ്റിപ്പുറം സ്വദേശിനി മരിച്ചു

ckmnews

ബൈക്കില്‍ നിന്നും വീണ് ടോറസ് ലോറി തട്ടി ചികില്‍സയിലായിരുന്ന  കുറ്റിപ്പുറം സ്വദേശിനി മരിച്ചു


കുറ്റിപ്പുറം:ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞ കുറ്റിപ്പുറം സ്വദേശിനി മരിച്ചു.കോട്ടക്കലിൽ വെച്ച് ബൈക്കില്‍ നിന്നും വീണ് ടോറസ് ലോറി കാലില്‍ കയറി പരുക്കേറ്റ് ചികില്‍സയിലായിരുന്ന കുറ്റിപ്പുറം കൊളക്കാട് സ്വദേശിനിയും,കുറ്റിപ്പുറത്തെ ഇശൽ മാക്സി വ്യാപാരി ചേലക്കര കബീറിൻ്റെ മകളുമായ നഴ്സിംങ് വിദ്യാർഥിനി സിതാര(19)ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്‌.താഴേ കോട്ടക്കലിൽ വെച്ച് ഫെബ്രുവരി മൂന്നിന് വൈകുന്നേരമാണ് അപകടം ഉണ്ടായത്.സുഹൃത്തുമൊന്നിച്ച് യാത്ര ചെയ്യുന്നതിനിടെ ടോറസ് ലോറിയെ മറികടക്കുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞത്.മാതാവ്:ഷറീന.സഹോദരന്‍: മുഹമ്മദ് ഷമ്മാസ്.