09 May 2024 Thursday

ജന മുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം എസ്ഡിപിഐ സംഘടിപ്പിച്ച ത്രിദിന പ്രചരണ ജാഥ ചങ്ങരംകുളത്ത് സമാപിച്ചു

ckmnews

ജന മുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം എസ്ഡിപിഐ സംഘടിപ്പിച്ച ത്രിദിന പ്രചരണ ജാഥ ചങ്ങരംകുളത്ത് സമാപിച്ചു


ചങ്ങരംകുളം:"രാജ്യത്തിന്റെ വീണ്ടെടുപ്പിന്" എന്ന പ്രമേയത്തിൽ

 എസ്ഡിപിഐ  സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ്‌ മൗലവി നയിക്കുന്ന ജന മുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം  പൊന്നാനി മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടിയുടെ നേതൃത്വത്തിൽ പൊന്നാനി മണ്ഡലത്തിൽ ത്രിദിന പ്രചരണ ജാഥ സംഘടിപ്പിച്ചു.15 ന് എരമംഗലത്ത് നിന്ന് ആരംഭിച്ച ജാഥ ജില്ലാ കമ്മിറ്റി അംഗം ഫത്താഹ് പൊന്നാനി ഉദ്ഘാടനം ചെയ്തു.തുടർന്ന് 16 17 തീയതികളിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പര്യടനങ്ങൾക്ക് ശേഷം17 ന് വൈകിട്ട് ആറുമണിക്ക് ചങ്ങരംകുളത്ത് സമാപിച്ചു.സമാപന പൊതുയോഗത്തിൽ അക്ബർ പരപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടി സെക്രട്ടറി ഷക്കീർ പൊന്നാനി,റഹീസ് പുറത്തൂർ,ഹസ്സൻ ചിയ്യാനൂർ,ജമാൽ ഇരിക്കാoപാടം, കരീം ആലംകോട്,റഷീദ് കാഞ്ഞിയൂർ,റിഷാബ്, ശിഹാബ് വെളിയംകോട്,അഷറഫ് പാവിട്ടപ്പുറം,ലത്തീഫ്മൗലവി നന്നംമുക്ക്,റഷീദ് പെരുമുക്ക്, അനസ്, റഹീം ആമയം,ഹൈദർമൗലവി നന്നംമുക്ക്, മൻസൂർ കക്കിടിപ്പുറം,എന്നിവർ സംസാരിച്ചു.