09 May 2024 Thursday

ലഹരി ഉപയോഗിച്ച് സര്‍വ്വീസ്:ഡ്രൈവറും കണ്ടക്ടറും കുന്നംകുളം പോലീസിന്റെ പിടിയില്‍

ckmnews



കുന്നംകുളം:മദ്യവും നിരോധിത പുകയില ഉത്പന്നമായ ഹാൻസും ഉപയോഗിച്ച് സർവീസ് നടത്തിയ ബസ് ഡ്രൈവറേയും കണ്ടക്ട‌റേയും കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഇരു ബസ്സുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

ചൂണ്ടൽ പെലക്കാട്ട് പയ്യൂർ സ്വദേശി ആലുക്കൽ വീട്ടിൽ  ശ്രീകൃഷ്ണന്‍ (46) ഇയാൾ ഓടിച്ച എം കെ കെ ബസ്സും, വെള്ളാറ്റഞ്ഞൂർ കുറവന്നൂർ സ്വദേശി കൊടത്തിൽ വീട്ടിൽ  അജിത്ത് (21) ഇയാൾ കണ്ടക്ടറായി ജോലി ചെയ്യുന്ന ഫിസുമോൻ ബസ്സുമാണ് കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.