09 May 2024 Thursday

മൂക്കുതല ഹൈസ്കൂളിൽ പ്ളസ് വൺ പ്ളസ്ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം പ്ളസ് വൺ വിദ്യാർത്ഥിക്ക് മർദ്ധനമേറ്റു

ckmnews

മൂക്കുതല ഹൈസ്കൂളിൽ പ്ളസ് വൺ പ്ളസ്ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം


പ്ളസ് വൺ വിദ്യാർത്ഥിക്ക് മർദ്ധനമേറ്റു


ചങ്ങരംകുളം:മൂക്കുതല ഗവൺമെന്റ് ഹൈസ്കൂളിൽ സംഘർഷം വിദ്യാർത്ഥിക്ക് പരിക്കേറ്റു.പ്ളസ് വൺ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.വ്യാഴാഴ്ച വൈകിയിട്ട് സ്കൂൾ വിട്ടതിന് ശേഷമാണ് റോഡിൽ വിദ്യാർത്ഥികൾ ഏറ്റ് മുട്ടിയത്.ഏതാനും മാസമായി വിദ്യാർത്ഥികൾ റോഡിൽ സംഘർഷത്തിൽ ഏർപ്പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. 


പ്ളസറ്റു വിദ്യാർത്ഥികൾ  അകാരണമായി സംഘം ചേർന്ന്മർദ്ധിക്കുകയായിരുന്നു എന്നാണ് പരിക്കേറ്റ വിദ്യാർത്ഥിയും ബന്ധുക്കളും ആരോപിക്കുന്നത്.പരിക്കേറ്റ പ്ളസ് വൺ വിദ്യാർത്ഥിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.