09 May 2024 Thursday

ചങ്ങരംകുളത്തെ ആദ്യ കാല കച്ചവടക്കാരനും ഇടതുപക്ഷ സഹയാത്രികനും ആയിരുന്ന ചെമ്പ്ര കുമാരൻ നിര്യാതനായി

ckmnews

ചങ്ങരംകുളത്തെ ആദ്യ കാല കച്ചവടക്കാരനും ഇടതുപക്ഷ സഹയാത്രികനും ആയിരുന്ന ചെമ്പ്ര കുമാരൻ നിര്യാതനായി 


ചങ്ങരംകുളം:ചങ്ങരംകുളത്തെ ആദ്യ കാല കച്ചവടക്കാരനും ചങ്ങരംകുളം വാണിജ്യ മണ്ഡലം സ്ഥാപകരിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയും പൗരപ്രമുഖനും ഇടതുപക്ഷ സഹയാത്രികനും ചങ്ങരംകുളത്തെ ചെമ്പ്ര ട്രേഡേഴ്സ് ഉടമയും  പന്താവൂരിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ചെമ്പ്ര അവിൽ മിൽ ഉടമയുമായിരുന്ന പന്താവൂർ ചെമ്പ്ര കുമാരൻ   അന്തരിച്ചു.ദീർഘകാലമായി സുഖമില്ലാതെ കിടപ്പിലായിരുന്നു.സംസ്ക്കാരം വ്യാഴാഴ്ച ഉച്ചക്ക്  ഒരു മണിക്ക് വീട്ടുവളപ്പിൽ നടക്കും.ഭാര്യ.പത്മിനി.മക്കൾ.നളിനി,ദാസൻ,സുജാത,പ്രേമ,സരിത.മരുമക്കൾ.കൃഷ്ണൻ പരേതൻ, ദാമോദരൻ, ഗംഗാധരൻ, മോഹനൻ, രതി