09 May 2024 Thursday

മല്‍സരത്തിനിടെ ഇടിമിന്നലേറ്റു; ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം

ckmnews



 ഫുട്ബോള്‍ മല്‍സരത്തിന് ഇടയില്‍ ഇന്തോനേഷ്യയില്‍ കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചു. പശ്ചിമ ജാവയിലെ ബന്‍ദുങ്ങില്‍ സിലിവാങ്ങി സ്റ്റേഡിയത്തില്‍ വെച്ചാണ് ദാരുണസംഭവം. എഫ്എല്‍ഒ എഫ്സി ബന്‍ദുങ്ങും എഫ്ബിഐ സുബാങ്ങും തമ്മിലായിരുന്നു മല്‍സരം. 

 ഇടിമിന്നലേറ്റ് ഗ്രൗണ്ടില്‍ വീണതിന് ശേഷവും താരം ശ്വാസം വലിക്കുന്നുണ്ടായിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടനെ തന്നെ അടത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിട്ടില്ല. കഴിഞ്ഞ 12 മാസത്തിന് ഇടയില്‍ ഇത് രണ്ടാം വട്ടമാണ് ഇന്തോനേഷ്യയില്‍ ഫുട്ബോള്‍ താരത്തിന് ഇടിമിന്നലേല്‍ക്കുന്നത്.


2023ലെ സോറാറ്റിന്‍ അണ്ടര്‍ 13 മല്‍സരത്തിന് ഇടയിലും കളിക്കാരന് ഇടിമിന്നലേറ്റിരുന്നു. അന്ന് ഇടിമിന്നലേറ്റതിനെ തുടര്‍ന്ന് കളിക്കാരന് ഹൃദയാഘാതം ഉണ്ടായി. 20 മിനിറ്റ് നേരത്തേക്ക് കളിക്കാരന്റെ ബോധം പോയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. 1998ല്‍ കോംഗോയിലുണ്ടായ ദുരന്തമാണ് ഫുട്ബോള്‍ മല്‍സരത്തിന് ഇടയിലുണ്ടായ ഏറ്റവും ദാരുണമായ അപകടങ്ങളിലൊന്ന്. അന്ന് ഇടിമിന്നലേറ്റ് ഒരു ടീമിലെ മുഴുവന്‍ കളിക്കാരും മരിച്ചിരുന്നു.