09 May 2024 Thursday

കുപ്പിവെള്ള കമ്പനിക്കെതിരെ ആലംകോട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം :ആലംകോട് പഞ്ചായത്തിലെ പതിനാറാം വാർഡിൽ പ്രവർത്തനം ആരംഭിച്ച കുപ്പിവെള്ള കമ്പനിക്കെതിരെ ജനകീയ സമര സമിതി ആലംകോട് ഗ്രാമ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു.കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശത്തെ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുക,ആലംകോട് ശ്മശാനം നില്‍ക്കുന്ന സ്ഥലത്ത് മാനിന്യം സംസ്കരിക്കുന്നതിനും,വൈദ്യുതി സ്മശാനം കൊണ്ടുവരുന്നതിനും നടത്തുന്ന നീക്കങ്ങളില്‍  നിന്ന് അധികൃതര്‍ിന്‍വാങ്ങുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമര സമിതി പ്രതിഷേധം സംഘടിപ്പിച്ചത്.പ്രദേശത്തെ സ്ത്രീകളും,കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ മാര്‍ച്ചില്‍ പങ്കെടുത്തു.മാർച്ച്‌ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ചങ്ങരംകുളം പോലീസ് തടഞ്ഞു.തുടർന്ന് നടന്ന ധർണ്ണ സമരം പ്രമുഖ തൊഴിലാളി നേതാവും,മനുഷ്യാവകാശ പരിസ്ഥിതി പ്രവർത്തകനുമായ ഗ്രോ വാസു ഉത്ഘാടനം ചെയ്തു.സമര സമിതി ചെയർമാൻ എ പി മാനു അധ്യക്ഷത വഹിച്ച പരിപാടിയില്‍ മണി മാസ്റ്റർ സ്വാഗതം പറഞ്ഞു.താഹിർ ഇസ്മായിൽ, സലീം,പി ടി ഖാദർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ദിനേശ് ആലംകോട് നന്ദി പറഞ്ഞു.