09 May 2024 Thursday

വാഹന പരിശോധനക്കിടെ ചങ്ങരംകുളം പോലീസിന്റെ കഞ്ചാവ് വേട്ട' 930 ഗ്രാം കഞ്ചാവ് പിടികൂടി ബുള്ളറ്റ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട യുവാവിനായി അന്വേഷണം

ckmnews

വാഹന പരിശോധനക്കിടെ ചങ്ങരംകുളം പോലീസിന്റെ കഞ്ചാവ് വേട്ട' 930 ഗ്രാം കഞ്ചാവ് പിടികൂടി


ബുള്ളറ്റ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട യുവാവിനായി അന്വേഷണം


ചങ്ങരംകുളം:വാഹന പരിശോധനക്കിടെ ചങ്ങരംകുളം പോലീസിന്റെ കഞ്ചാവ് വേട്ട' 930 ഗ്രാം കഞ്ചാവ് പിടികൂടി.കഴിഞ്ഞ ദിവസം വൈകിയിട്ട് സംസ്ഥാന പാതയിൽ കാളാച്ചാലിലാണ് സംഭവം.ബുള്ളറ്റിൽ കവറിലാക്കി സൂക്ഷിച്ച കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.ചങ്ങരംകുളം ഭാഗത്ത് നിന്ന് എടുപ്പാൾ ഭാഗത്തേക്ക് പോയിരുന്ന ബുള്ളറ്റിലാണ് കഞ്ചാവ് കടത്തിയത്.പോലീസിനെ കണ്ട് യുവാവ് ബുള്ളറ്റ് ഉപേക്ഷിച്ച് ഓടി  രക്ഷപ്പെടുകയായിരുന്നു.ഓടി രക്ഷപ്പെട്ടത് കഞ്ചാവിന്റെ മൊത്ത കച്ചവടക്കാരൻ ആണെന്നാണ് പോലീസിന്റെ നിഗമനം.ബുള്ളറ്റും കഞ്ചാവും പോലീസ് പിടിച്ചെടുത്തു.ഓടി രക്ഷപ്പെട്ട യുവാവിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്