09 May 2024 Thursday

പൊന്നാനി മണ്ഡലം ബേക്കേഴ്സ് അസോസിയേഷന്‍ കേരള ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:പൊന്നാനി മണ്ഡലം ബേക്കേഴ്സ് അസോസിയേഷന്‍ കേരള ഹെല്‍ത്ത് ക്യാമ്പ് സംഘടിപ്പിച്ചു.മണ്ഡലത്തിലെ മുഴുവന്‍ ബേക്കറി തൊഴിലാളികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.ചങ്ങരംകുളം ഫുഡ്സിറ്റി റസ്റ്റോറന്റ് ഹാളില്‍ നടന്ന ക്യാമ്പിന് പൊന്നാനി മണ്ഡലം സെക്രട്ടറി അസ്മ റഷീദ് സ്വാഗതം പറഞ്ഞു.പരിപാടി ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി ഷെഹീര്‍ ഉദ്ഘാടനം ചെയ്തു.സെമീര്‍ സോനാസ് അധ്യക്ഷത വഹിച്ചു.ഡോക്ടര്‍ അര്‍ജ്ജുര്‍ ബോധവത്ക്കരണ ക്ളാസെടുത്തു.തവനൂര്‍ മണ്ഡലം പ്രസിഡണ്ട് റസാക്ക് ഇന്ത്യന്‍,ഭാരവാഹികളായ അനന്ദന്‍,മുസ്തഫ ഇന്ത്യന്‍,ബാബു എലൈറ്റ്,റഷീദ് മൈക്രോ,റഷീദ് ജനത,സന്ദീപ് എസ്ആര്‍,തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.ലത്തീഫ് നെഹല്‍ നന്ദി പറഞ്ഞു