09 May 2024 Thursday

വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി'കാലഞ്ചാടി ക്ഷത്രത്തിനു മുന്നിൽ റോഡ് തകർന്നു

ckmnews

വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി'കാലഞ്ചാടി ക്ഷത്രത്തിനു മുന്നിൽ റോഡ് തകർന്നു


എടപ്പാൾ :വാട്ടർ അതോറിയുടെ പൈപ്പ് പൊട്ടി ജലം റോഡിലേക്ക് ഒഴുകി റോഡ് തകർന്നു.കഴിഞ്ഞ ദിവസം കാലത്ത് വട്ടകുളം ചേകന്നൂർ റോഡിൽ  കാലഞ്ചാടി ക്ഷേത്രത്തിന് സമീപത്താണ് സംഭവം.പൈപ്പ് പൊട്ടിയതോടെ ജലം പരന്നൊഴുകുകയും റോഡിൽ വലിയ കുഴി രൂപപ്പെടുകയും ആയിരുന്നു.നാട്ടുകാർ വിവരം അറിയിച്ചതോടെ വാട്ടർ അതോറിറ്റി ജലവിതരണം നിർത്തി വച്ചു.പൈപ്പ് പൊട്ടിയതോടെ റോഡിലും സമീപത്തെ പാടത്തേക്കും വെള്ളമൊഴുകിയെത്തി.റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത് വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യത ഉണ്ടാക്കുമെന്ന് നാട്ടുകാർ പറഞ്ഞു