09 May 2024 Thursday

സംസ്ഥാന പാതയോരത്ത് പുലർക്കാല മഞ്ഞ് വീഴ്ച ശക്തം മനോഹരമായ പുലർക്കാലം ആസ്വദിച്ച് യാത്രക്കാർ

ckmnews

സംസ്ഥാന പാതയോരത്ത് പുലർക്കാല മഞ്ഞ് വീഴ്ച ശക്തം 


മനോഹരമായ പുലർക്കാലം ആസ്വദിച്ച്  യാത്രക്കാർ


ചങ്ങരംകുളം:സംസ്ഥാന പാതയോരത്ത് പുലർക്കാല മഞ്ഞ് വീഴ്ച ശക്തമാകുന്നു.തിരക്കേറിയ കുറ്റിപ്പുറം തൃശ്ശൂർ പാതയോരത്ത് കാഴ്ചക്കാരിൽ വിസ്മയം കൊള്ളിക്കുന്ന രീതിയിലാണ്  ശക്തമായ മഞ്ഞ് വീഴച.മനോഹരമായ പുലർക്കാലം ആസ്വദിക്കുന്നവർ ഏറെ ആണെങ്കിലുംവാഹനങ്ങളുടെ  കാഴ്ച മറയുന്നത് അപകടങ്ങൾക്ക് സാധ്യത ഏറുന്നുണ്ട്.നേരം പുലർന്ന് ഏറെ സമയം കഴിഞ്ഞാലും വയലിലും പാതയോരത്തും മഞ്ഞ് മൂടിക്കിടക്കുന്ന അവസ്ഥയാണ്.പുലർക്കാലങ്ങളിൽ വാഹന യാത്രക്കാർ സ്പാർക്ക് ലൈറ്റ് പ്രകാശിപ്പിച്ചാണ് യാത്ര ചെയ്യുന്നത്.സാധാരണ ഫെബ്രുവരി ആവുന്നതോടെ മഞ്ഞ് വീഴ്ച ഉണ്ടാവുമെങ്കിലും ഇത്തവണത്തെ ശക്തമായ മഞ്ഞ് അപൂർവ കാഴ്ചയാണ് യാത്രക്കാർക്ക് സമ്മാനിക്കുന്നത്.