09 May 2024 Thursday

കിടപ്പിലായ രോഗികൾക്ക് ഉപകരണങ്ങൾ നൽകി റിട്ടയർഡ് അധ്യാപിക മാതൃകയായി

ckmnews


ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ കിടപ്പിലായ രോഗികളുടെ ഉപയോഗത്തിനായി വീൽചെയർ, വാക്കർ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങി നൽകി റിട്ടയർഡ് അധ്യാപിക മാതൃകയായി.മുക്കുതല റിട്ടയർ ചെയ്ത ദേവകി ടീച്ചർ ആണ് പ്രവർത്തനത്തിലൂടെ മാതൃക കാണിച്ചത്.കാരുണ്യത്തിൽ നടന്ന ചടങ്ങിൽ കാരുണ്യം ഭാരവാഹികൾ ഉപകരണങ്ങൾ ഏറ്റുവാങ്ങി.കാരുണ്യ പ്രസിഡണ്ട്

പി പി എം അഷ്റഫ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നമുക്ക് പഞ്ചായത്ത് സെക്രട്ടറി

കൃഷ്ണ മൂർത്തി കുഞ്ഞുമുഹമ്മദ് പന്താവൂർ, കെ രാജൻ മാസ്റ്റർ മുക്കുതല

കെ അനസ്, എം എ ലത്തീഫ്,ഉസ്മാൻ ചങ്ങരംകുളം എന്നിവർ സംസാരിച്ചു