09 May 2024 Thursday

കാർഷിക രംഗത്ത് ഒറ്റയാൾ പോരാട്ടം'നെല്ലിന് പുറമെ മത്സ്യവും,ജാതിയും കുരുമുളകും വിജയം കൊയ്ത് യുവ കർഷകൻ കോട്ടപ്പുറത്ത് ഷെജീർ

ckmnews


ചങ്ങരംകുളം:കാർഷിക രംഗത്ത് ഒറ്റയാൾ പോരാട്ടം'നടത്തി വിജയം കൊയ്യുകയാണ് യുവ കർഷകൻ കൂടിയായ കോട്ടപ്പുറത്ത് ഷെജീർ.നെല്ലിന് പുറമെ മത്സ്യവും,ജാതിയും കുരുമുളകും അടക്കമുള്ള വിവിധ കൃഷി രീതികളിലാണ് ഷെജീർ പരീക്ഷണം തുടരുന്നത്. കോലിക്കര പാടത്ത് പാട്ടത്തിനെടുത്ത 20 ഏക്കറോളം വയലിൽ നെൽകൃഷി ഇറക്കിയ 

ഷജീറിനെ ആലംങ്കോട് ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ യുവകർഷകൻ എന്ന അംഗീകാരം നൽകി ആദരിച്ചിരുന്നു.ജാതിക്ക കൃഷിയിൽ ഇരട്ട ജാതിക്ക എന്ന പ്രത്യേക  ഇനവും ഷെജീറിന്റെ കൃഷിയിടത്തിലെ പ്രത്യേകതയാണ്.പന്നിയൂർ, കരിമുണ്ട തുടങ്ങി വിവിധയിനം കുരുമുളകും യുവാവിന്റെ കൃഷിയിടത്തിലുണ്ട്.