09 May 2024 Thursday

ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് പ്രതി കുന്നംകുളം പോലീസിന്റെ പിടിയിൽ

ckmnews



കുന്നംകുളം: ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.  പറപ്പൂർ എടക്കളത്തൂർ സ്വദേശി കിഴക്കുമുറി വീട്ടിൽ  പ്രബിന്‍ (34)നെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.