09 May 2024 Thursday

ആലങ്കോട് പഞ്ചായത്തിൽ മുണ്ടിനീര് പടരുന്നു

ckmnews


 ചിയാനൂർ എഎൽ പി സ്കൂളിന് ഇന്നും നാളെയും അവധി


ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്തിൽ മുണ്ടിനീര് കുട്ടിക ളിൽ പടരുന്നു.ചിയാനൂർ എഎൽപി സ്‌കൂളി ന് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചു. സ്‌കൂളിലെ 26 കുട്ടി കളിൽ രോഗലക്ഷണം കണ്ടതി നെ തുടർന്ന് ആരോഗ്യ വകുപ്പധി കൃതർ സ്‌കൂളിനു അവധി നൽ കാൻ നിർദേശിക്കുകയായിരു ന്നു.മേഖലയിൽ പലഭാഗങ്ങളിലും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. പനി, തലവേദന, തൊണ്ട വേദന, ചവയ്ക്കുന്നതിനും വെള്ളമിറക്കാനും പ്രയാസം നേരി ടുക, ചെവിയുടെ താഴെ കവിളി ൻ്റെ വശങ്ങളിൽ വീക്കം എന്നിവ യാണ് രോഗലക്ഷണങ്ങൾ. ലക്ഷ ണങ്ങൾ ഉള്ളവർ ചികിത്സ തേടു കയും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും വേണം. ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവം, രോഗിയുമായി സമ്പർക്കം എന്നിവയിലൂടെ രോഗം പടരാൻ സാധ്യതയുണ്ട്.

അഞ്ചു മുതൽ 15 വരെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കാണാറുള്ളതെന്നും മുതിർന്ന വർക്കും രോഗം ബാധിക്കാറുണ്ട് എന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു.


എന്നാല്‍ ആശങ്കപ്പെടാനുള്ള ഒരു സാഹചര്യവും നിലവലില്ലെന്നും ചുരുക്കം കുട്ടികളില്‍ രോഗം കണ്ടതിനെ തുടര്‍ന്നാണ് സ്കൂളിന് അവധി നല്‍കിയതെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കുന്ന വിശദീകരണം