09 May 2024 Thursday

ചങ്ങരംകുളം കേന്ദ്രീകരിച്ച് കോൺഗ്രസ്സിന്റെ പേരിൽ വ്യാജ ഫെയ്സ് ബുക്ക് പേജിന് പിന്നിൽ സിപിഎം പ്രവർത്തകർ എന്ന് കോൺഗ്രസ്:ചങ്ങരംകുളം പോലീസിന് പരാതി നൽകി നേതൃത്വം

ckmnews

ചങ്ങരംകുളം കേന്ദ്രീകരിച്ച് കോൺഗ്രസ്സിന്റെ പേരിൽ വ്യാജ ഫെയ്സ് ബുക്ക് 


പേജിന് പിന്നിൽ സിപിഎം പ്രവർത്തകർ എന്ന് കോൺഗ്രസ്:ചങ്ങരംകുളം പോലീസിന് പരാതി നൽകി നേതൃത്വം


ചങ്ങരംകുളം:മാസങ്ങളായി ചങ്ങരംകുളം കേന്ദ്രീകരിച്ച് കോൺഗ്രസിന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പേജ് ഉണ്ടാക്കി പൊതു പ്രവർത്തകരെ അപമാനിക്കുകയും സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുകയും ചെയ്യുന്നതായി പരാതി.ചങ്ങരംകുളം കേന്ദ്രീകരിച്ച് സൈബർ മീഡിയ  പ്രവർത്തനം നടത്തുന്ന സിപിഎം പ്രവർത്തകരാണ് പേജിന് പിന്നിലെന്നും ഇവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ചങ്ങരംകുളം പോലീസിന് പരാതി നൽകി.പൊതു സമൂഹത്തെ തന്നെ അപമാനിക്കുന്ന തരത്തിൽ പൊതുപ്രവർത്തകരെ മോശമായി ചിത്രീകരിക്കുന്ന രീതിയിലാണ് CKM CONGRES എന്ന പേരിൽ പേജ് പ്രവർത്തിക്കുന്നത്.ആലംങ്കോട് നന്നംമ്മുക്ക് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയാണ് പരാതി നൽകിയത്‌.


ഈ പേജിൽ വരുന്ന മെസേജുകൾക്കും,പോസ്റ്ററുകൾക്കും കോൺഗ്രസ്‌ പാർട്ടിയോ, പാർട്ടി പ്രവർത്തകരോ ഉത്തരവാദിയല്ലെന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ കോൺഗ്രസ്‌ പാർട്ടി നേതൃത്വം അറിയിച്ചിരുന്നു.പേജ് ഉപയോഗിക്കുന്നത് പ്രദേശത്തെ പ്രധാന സിപിഎം സൈബർ സംഘത്തിൽ പെട്ടവരാണെന്ന് കോൺഗ്രസ് പ്രവർത്തകർ തന്നെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവരുടെ ഫേരുകളും യു ഡി വൈ എഫ്  പ്രവർത്തകർ പുറത്ത് വിട്ടിരുന്നു.പാർട്ടിയുടെ പേരിൽ വ്യാജ പേജ് ഉണ്ടാക്കി എതിർ ചേരിയിൽ നിൽക്കുന്ന ആളുകളെ അസഭ്യം പറഞ്ഞും, പൊതു പ്രവർത്തകരെ വ്യത്യഹത്യ നടത്തിയും സമൂഹത്തിൽ ഭിന്നതയും, അക്രമവും ഉണ്ടാക്കുവാൻ ശ്രമിക്കുന്ന ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ കോൺഗ്രസ്‌ നേതൃത്വം ആവശ്യപെട്ടു