09 May 2024 Thursday

ചിയ്യാനൂർ ശ്രീ മാങ്കുന്നത്ത് ഭഗവതി അയ്യപ്പക്ഷേത്രോത്സവം ആഘോഷിച്ചു

ckmnews

ചിയ്യാനൂർ ശ്രീ മാങ്കുന്നത്ത് ഭഗവതി അയ്യപ്പക്ഷേത്രോത്സവം ആഘോഷിച്ചു


ചങ്ങരംകുളം:ചിയ്യാനൂർ ശ്രീ മാങ്കുന്നത്ത് അയ്യപ്പ ഭഗവതി ക്ഷേത്രത്തിലെ മകരം 20 മഹോത്സവം ആഘോഷിച്ചുശനിയാഴ്ച .ഉച്ചക്ക് 3 മണിയോടെ പഞ്ചവാദ്യം എഴുന്നള്ളിപ്പോടെ പകൽപൂരത്തിന് തുടക്കമായി,തുടർന്ന് വൈകുന്നേരത്തോടെ വിവിധ വരവുകളും ഉണ്ടായി.വൈകിയിട്ട് മേളം,ദീപാരാധന,കളംപൂജ,അത്താഴപൂജ തുടങ്ങി ചടങ്ങുകൾക്ക് ശേഷം രാത്രി 9ന് ചിയ്യാനൂർ സൗഹൃദ കലാസമിതിയുടെ നേതൃത്വത്തിൽ പാലാ കമ്മ്യൂണിക്കേഷൻ അവതരിപ്പിച്ച ജീവിതം സാക്ഷി എന്ന നാടകവും അരങ്ങേറി. പുലർച്ചെ എഴുന്നള്ളിപ്പിന് ശേഷം നടന്ന ചടങ്ങുകളോടെ ഉത്സവത്തിന് സമാപനമായി.