09 May 2024 Thursday

ആരോഗ്യ ഭേരി പദ്ധതി യുടെ പെരുമ്പടപ്പ് ബ്ലോക്ക് തല ഉൽഘാടനം നടന്നു

ckmnews

ആരോഗ്യ ഭേരി പദ്ധതി യുടെ പെരുമ്പടപ്പ് ബ്ലോക്ക് തല ഉൽഘാടനം നടന്നു


എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ ഭേരി പദ്ധതി യുടെ ബ്ലോക്ക് തല ഉൽഘാടനം കിളിയിൽ പ്ളാസ ഓഡിറ്റോറിയത്തിൽ നടന്നു.പദ്ധതി യുടെ ബ്ലോക്ക് തല ഉൽഘാടനം ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു നിർവഹിച്ചു്ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ ആരോഗ്യ പ്രവർത്തനങ്ങളുടെ തുടർച്ചയും ഗുണമേന്മ വർധനയു മാണ് ഇത്തരം പദ്ധതികൾ കൊണ്ട് ഉദ്ധേശിക്കുന്നതെന്നും ഏതു അടിയന്തിര സാഹചര്യം നേരിടാൻ ആവശ്യമായ അവബോധം ആശവർക്കർമാർ  അടക്കമുള്ള സമൂഹത്തിലെ മുഴുവൻ ആളുകലിലും എത്തിക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് ഉൽഘാടന പ്രസംഗത്തിൽ അറിയിച്ചു.ആരോഗ്യമേഖലയിൽ കാൻസർ നിർണയത്തിനായുള്ള നിർണ്ണയം പദ്ധതി ,വിളർച്ച പ്രതിരോധത്തിനായുള്ള അരുണിമ പദ്ധതി ,കുട്ടികളിലെ വൈകല്യങ്ങൾ ചെറുപ്രായത്തിലേ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകുന്ന ഏർലി ഇന്റെർവെൻഷൻ സെന്റർ , ഡയാലിസിസ് സെന്റർ എന്നിവ അടക്കം ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കി വരുന്നു.ഹൃദയരോഗ്യം എന്ന വിഷയത്തിൽ ഡോക്ടർ സുനിൽ ജൊയ്സൺ , ലൈഫ് സപ്പോർട്ട് ട്രെയിനിങ് എന്നവിഷയത്തിൽ ഡോക്ടർ ടി അജിതും ക്‌ളാസ്സുകൾ എടുത്തു.മെഡിക്കൽ ഓഫീസർ ഡോക്ടർ  ഹാഫിസ് സ്വാഗതം പറഞ്ഞു . ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷത വഹിച്ചു .ബ്ലോക്ക് മെമ്പർമാരായ പി അജയൻ ,കെസി ശിഹാബ് , റിട്ടയേർഡ് ഹെൽത്ത് ഓഫീസർ  എം പ്രകാശൻ ,എച്ച്ഐ അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു .