09 May 2024 Thursday

കടവല്ലൂർ കല്ലുംപുറത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് പരിക്കേറ്റത് ആലംകോട് ചിയ്യാനൂർ സ്വദേശികൾക്ക്

ckmnews



കടവല്ലൂർ:കല്ലുംപുറത്ത് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.സ്കൂട്ടർ യാത്രികരായ

ചങ്ങരംകുളം

ആലംകോട് സ്വദേശി മൂക്കുലതാഴത്ത് ബിന്ദുവിന്റെ മകൻ ജയദേവൻ,ചിയ്യാനൂർ സ്വദേശി പരേതനായ സത്യന്റെ മകൻ മേലേപുരക്കൽ അനന്ദു,എന്നിവർക്കാണ് പരിക്കേറ്റത്.കല്ലുംപുറം പഴഞ്ഞി റോഡിൽ ഖാദിക്ക് സമീപം വാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.പഴഞ്ഞി റോഡിൽ നിന്നും വന്നിരുന്ന സ്കൂട്ടർ കല്ലുംപുറം ഭാഗത്തുനിന്ന് വന്നിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാർ ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു കാറിന്റെ മുൻഭാഗം ഭാഗികമായും തകർന്നു .