09 May 2024 Thursday

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ആയിരുന്ന എകെ മുഹമ്മദ്‌ കുട്ടി അന്തരിച്ചു

ckmnews



ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് അയ്യപ്പൻ കാവിൽ എ കെ മുഹമ്മദ്‌ കുട്ടി (85)അന്തരിച്ചു.2000 മുതൽ 2005 വരെ  പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. സി പി എമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന എ കെ മുഹമ്മദ്‌ കുട്ടി കഴിഞ്ഞ എട്ട് വർഷമായി സി പി ഐ ൽ പ്രവർത്തിച്ചു വരുകയായിരുന്നു.പൊന്നാനി മണ്ഡലം അഖിലേന്ദ്യ കിസാൻ സഭ പ്രസിഡന്റ്,സിപിഐ നന്നംമുക്ക് ലോക്കൽ കമ്മിറ്റി അംഗം, എ ഡി സി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.വാർദ്ധഖ്യ സമ്പന്ധമായ അസുഖത്തെ തുടർന്ന് ചിക്കത്സയിൽ ആയിരുന്നു.ബുധനാഴ്ച കാലത്ത് ആയിരുന്നു അന്ത്യം.കബറടക്കം വൈകിട്ട് നന്നംമുക്ക് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും.ഭാര്യ :കുഞ്ഞിമോൾ (പരേത ), മകൻ സിദ്ധിക്ക്.