09 May 2024 Thursday

മുള്ളൻ പന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് പരിക്ക്

ckmnews

മുള്ളൻ പന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് പരിക്ക്


കുന്നംകുളം : മുള്ളൻ പന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. കുന്നംകുളം കീഴൂർ സ്വദേശികളായ ഇർഫാൻ, സഫാൻ, ഫയാസ് എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയിരുന്നു അപകടം. കുന്നംകുളം ഭാഗത്തുനിന്നും പഴഞ്ഞി ഭാഗത്തേക്ക് പോവുകയായിരുന് ബൈക്കിന്റെ മുൻപിൽ തിരുത്തിക്കാട് പാഠത്തിന് സമീപത്തുവച്ച് മുള്ളൻ പന്നി കുറുകെ ചാടുകയും തുടർന്ന് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു .അപകടത്തിൽ പരിക്കേറ്റ മൂന്നു പേരെയും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.


Report : ഇസ്മയിൽ