09 May 2024 Thursday

ചങ്ങരംകുളം സ്വദേശി താമറിന്റെ ആയിരത്തൊന്ന് നുണകൾ' ഫ്രാൻസിൽ നടക്കുന്ന ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും

ckmnews

ചങ്ങരംകുളം സ്വദേശി താമറിന്റെ ആയിരത്തൊന്ന് നുണകൾ' ഫ്രാൻസിൽ നടക്കുന്ന

ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും


ചങ്ങരംകുളം സ്വദേശിയായ താമറിന്റെ ആയിരത്തൊന്ന് നുണകൾ ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്.ഫെബ്രുവരി 6ന്

ഫ്രാന്‍സിലെ വെസൂളില്‍ നടക്കുന്ന ഏഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കാണ്  “ ആയിരത്തൊന്ന് നുണകൾ” 

തിരഞ്ഞെടുത്തത്.ഐ.എഫ്.എഫ്.കെയുടെ 26,27 പതിപ്പുകളില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമകള്‍ ഉള്‍പ്പെടുത്തി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നല്‍കിയ പട്ടികയില്‍നിന്നും വെസൂള്‍ ഫെസ്റ്റിവല്‍ അധികൃതരാണ് സിനിമ  തെരഞ്ഞെടുത്തത്.