09 May 2024 Thursday

ചങ്ങരംകുളം പ്രവാസി കൂട്ടായ്മയും എബിൾക്യൂർ മെഡിക്കൽ സെന്ററും സംയുക്തമായി നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 4ന് നടക്കും

ckmnews

ചങ്ങരംകുളം പ്രവാസി കൂട്ടായ്മയും എബിൾക്യൂർ മെഡിക്കൽ സെന്ററും സംയുക്തമായി നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 4ന് നടക്കും


ചങ്ങരംകുളം :ചങ്ങരംകുളം പ്രവാസി കൂട്ടായ്മയും എബിൾക്യൂർ മെഡിക്കൽ സെന്ററും സംയുക്തമായി നടത്തുന്ന മെഗാ മെഡിക്കൽ ക്യാമ്പിന്റെ സ്വാഗതസംഘം രൂപീകരിച്ചു.ചങ്ങരംകുളം എഫ്എൽജി കൺവെൻഷൻ സെന്ററിൽ  നടന്ന മീറ്റിങ്ങിൽ വെച്ചാണ് സ്വാഗതസംഘം രൂപീകരിച്ചത്.ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ 7 മണി മുതൽ ഉച്ചക്ക് 1 മണി വരെ എബിൾക്യൂർ മെഡിക്കൽ സെന്ററിൽ വെച്ചാണ് ക്യാമ്പ്.ക്യാമ്പിൽ ജനറൽ മെഡിസിൻ, ഇന്റേണൽ മെഡിസിൻ (Gents/Ladies), പൽമോണോളജി, ENT, ശിശുരോഗം, ഡെന്റൽ,  ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ പങ്കെടുക്കും. കണ്ണ് ടെസ്റ്റ്, ഷുഗർ ടെസ്റ്റ്,കൊളസ്ട്രോൾ ടെസ്റ്റ്, ക്രിയാറ്റിൻ ടെസ്റ്റ് എന്നീ ബ്ലഡ് ടെസ്റ്റുകളും മെമ്പർമാരുടെ കുടുംബാംഗങ്ങൾക്ക് സൗജന്യമായി ചെയ്യാവുന്നതാണ്.ശ്വാസകോശ ടെസ്റ്റും ഈ ക്യാമ്പിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.ചെയർമാൻ യാഹുദ്ധീൻ പള്ളിക്കര അദ്ധ്യക്ഷനായ യോഗത്തിൽ ട്രഷറർ നൗഷാദ് പെരുമ്പാൾ സ്വാഗതവും വൈസ് ചെയർമാൻ നിഷാദ് ചേലക്കൽ നന്ദിയും പറഞ്ഞു. ഏബിൾ ക്യൂർ മാനേജിങ്ങ് ഡയറക്ടർ ഹക്കീം പൂക്കാട്ടിരി,കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ സലീം കെവി മൂക്കുതല,മുസ്തഫ പാറക്കൽ, മൻസൂർ പാറക്കൽ,നൂറുദ്ദീൻ കെവി, കരീം ആലംകോട്, ഷൗക്കത്ത് മഠത്തിൽ,മെമ്പർമാരായ  അബുദുറഹ്മാൻ പിലാക്കൽ, ഷെമീർ ആലങ്കോട്,ഷൗക്കത്തലി കിളയിൽ,സുബൈർ എകെ, അബ്ദുൾ സലീം പാണാട്ടയിൽ, അർഷാദ്  എംഎച്ച്, നൗഷാദ് ഒവി, ഹൈദർ സിവി, റസാക് കല്ലാട്ടയിൽ, അഷറഫ് എംപി തുടങ്ങിയ മെമ്പർമാർ ചർച്ചയിൽ പങ്കെടുത്തു.യാഹുദ്ധീൻ പള്ളിക്കര ചെയർമാനായും ജാസിം തെങ്ങിൽ കൺവീനർ ആയും നൗഷാദ് പെരുമ്പാൾ ട്രഷറർ ആയും പ്രവർത്തിക്കുന്ന  25 അംഗ കമ്മിറ്റിയാണ് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.