09 May 2024 Thursday

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രതിഷേധ മാർച്ച് നടത്തി

ckmnews


ചങ്ങരംകളം:നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജി വെക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നന്നംമുക്ക് മണ്ഡലം കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.മാര്‍ച്ച് പഞ്ചായത്തിന് മുന്നില്‍ ചങ്ങരംകുളം പോലീസ് തടഞ്ഞു.തുടര്‍ന്ന് നടന്ന ധര്‍ണ്ണ ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പിടി അജയ്മോഹന്‍ ഉദ്ഘാടനം ചെയ്തു.നാഹിര്‍ ആലുങ്ങല്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ മുഹമ്മദാലി നരണിപ്പുഴ 

അധ്യക്ഷത വഹിച്ചു.സിഎം യൂസഫ് മുഖ്യ പ്രഭാഷണം നടത്തി.മറ്റു യുഡിഎഫിന്റെ പ്രമുഖ നേതാക്കളും പ്രതിപക്ഷ മെമ്പര്‍മാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു.പഞ്ചായത്തിലെ വികസന പദ്ധതികളില്‍ ഉദ്ധ്യോഗസ്ഥര്‍ അഴിമതി നടത്തിയതായി പ്രസിഡണ്ട് തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡണ്ട് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്.