09 May 2024 Thursday

പെരുമ്പടപ്പ് പഞ്ചായത്തിൻ്റെ പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു

ckmnews


എരമംഗലം: പെരുമ്പടപ്പ് പഞ്ചായത്തിൻ്റെ പുതിയ ഓഫീസ് സമുച്ചയ ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷനായി.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു,വഖഫ് ബോർഡ് ചെയർമാൻ അഡ്വ എം. കെ സക്കീർ എന്നിവർ മുഖ്യാത്ഥികളായി.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയാ സൈഫുദ്ധീൻ,പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാമിനി, പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. നിസാർ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.കെ സുബൈർ, ആരിഫാ നാസർ തുടങ്ങിയവർ പങ്കെടുത്തു.പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ സ്വാഗതവും സെക്രട്ടറി എം. അമ്പിളി നന്ദിയും പറഞ്ഞു.