09 May 2024 Thursday

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ 2015- 2020 കാലഘട്ടത്തിലെ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സൗഹൃദ സംഗമം സംഘടിപ്പിച്ചു

ckmnews

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ 2015- 2020 കാലഘട്ടത്തിലെ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സൗഹൃദ സംഗമം സംഘടിപ്പിച്ചു 


ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ 2015- 2020 കാലഘട്ടത്തിലെ ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും സൗഹൃദ സംഗമം വളയംകുളം ഹാപ്പി ഡെയ്സ് പാർട്ടി ഹാളിൽ വെച്ച് നടന്നു.കക്ഷി രാഷ്ട്രീയത്തിന്നതീതമായി ഒരു ഭരണ സമിതി ഇത്തരമൊരു സംഗമം നടത്തുന്നത് ആദ്യമായിട്ടായിരിക്കുമെന്ന് മുൻ സെക്രട്ടറിയും മലപ്പുറം അഡീഷണൽ ഡയറക്ടറും ആയ കെകെ രാജനും രാഷ്ട്രീയമല്ല സൗഹൃദത്തിൻ്റെ അതിർവരമ്പ് എന്ന് മുൻ സെക്രട്ടറി ടി മണികണ്ഠനും അഭിപ്രായപ്പെട്ടു.ജനപ്രതിനിധികളും ജീവനക്കാരും അനുഭവങ്ങൾ പങ്കുവെച്ചു. കാട്ടിൽ അഷ്റഫ്, വിനയകുമാർ വാഴുള്ളി, ഇഎസ്.മധുസൂദനൻ ,എംകെ മണികണ്ഠൻ, റീന വേലായുധൻ, ടി കോമളം, ഉഷ സി, വനജ ബാലകൃഷ്ണൻ,സാഹിറ റഷീദ്, ഷഹന ബീവി,കെകെ മണികണ്ഠൻ, ടി സത്യൻ, അബ്ദുൾ കരീം എന്നിവർ സംസാരിച്ചു