09 May 2024 Thursday

അൽഫിത്‌റ ഇസ്ലാമിക്‌ പ്രീസ്കൂൾ വിദ്യാർത്ഥികൾ മുതിർന്നവരെ ആദരിച്ചു

ckmnews

അൽഫിത്‌റ ഇസ്ലാമിക്‌ പ്രീസ്കൂൾ വിദ്യാർത്ഥികൾ മുതിർന്നവരെ ആദരിച്ചു


ചങ്ങരംകുളം:കോക്കൂർ അൽഫിത്‌റ ഇസ്ലാമിക്‌ പ്രീസ്കൂൾ വിദ്യാർത്ഥികൾ മുതിർന്ന മാതാപ്പിതാക്കളെ (ഗ്രാന്റ്‌പാരന്റ്സിനെ) ആദരിച്ചു. പ്രീ സ്കൂളിലെ അവസാന വർഷ വിദ്യാർത്ഥികളാണു തങ്ങളുടെ മുതിർന്ന നാൽപത്‌ മാതാപ്പിതാക്കളെ പുതുവസ്ത്രം, പുസ്തകം, വാച്ച്‌ മുതലായവ നൽകി ആദരിച്ചത്‌.ചടങ്ങ്‌ കെ വി മുഹമ്മദ്‌ മൗലവി ഉദ്ഘാടനം ചെയ്തു. പ്രഫ എം ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. കെ വി ഹസ്സൻ മാസ്റ്റർ, പി ഐ റാഫിദ, അയിഷ ഹസൻ പ്രസംഗിച്ചു.