09 May 2024 Thursday

കുന്നംകുളം ചൂണ്ടലിൽ 66 ഗ്രാം എംഡിഎംഎ യുമായി 2 യുവാക്കൾ പിടിയിൽ

ckmnews

കുന്നംകുളം ചൂണ്ടലിൽ 66 ഗ്രാം എംഡിഎംഎ യുമായി 2 യുവാക്കൾ പിടിയിൽ


കുന്നംകുളം:അതിമാരക സിന്തറ്റിക്ക് മയക്ക് മരുന്നായ എംഡിഎംഎ യുമായി രണ്ട് യുവാക്കളെ കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തു.പെലക്കാട്ട് പയ്യൂർ സ്വദേശി മമ്മസ്രഇല്ലത്ത് വീട്ടിൽ 28 വയസ്സുള്ളഅബു,കേച്ചേരി തലക്കോട്ടുകര സ്വദേശി കറുപ്പച്ചാൽ വീട്ടിൽ 23 വയസ്സുള്ള നിതിൻ എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാർഡും കുന്നംകുളം പോലീസും ചേർന്ന് പിടികൂടിയത്.ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അബുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡി എം എ പിടികൂടിയത്. പൂരവും മറ്റു ആഘോഷങ്ങളും മുന്നിൽക്കണ്ടാണ് പ്രതികൾ എംഡിഎംഎ സൂക്ഷിച്ചിരുന്നത് എന്ന പോലീസ് പറഞ്ഞു. വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ അമൃതരങ്കൻ സ്ഥലത്തെത്തി തുടർന്ന് നടപടികൾ സ്വീകരിച്ചു.