09 May 2024 Thursday

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പൊന്നാനി മേഖലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു

ckmnews

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പൊന്നാനി മേഖലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു


ചങ്ങരംകുളം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  പൊന്നാനി മേഖലാ പണ്ഡിത സംഗമം  കാളാച്ചാലിൽ ഓഡിറ്റോറിയത്തിൽ പ്രൗഢമായി സമാപിച്ചു.സയ്യിദ് സീതി കോയ തങ്ങൾ അൽ- ബുഖാരി ഉദ്ഘാടനം ചെയ്തു.വി വി അബ്ദുറസാഖ് ഫൈസി അധ്യക്ഷത വഹിച്ചു.  സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശോല പുനഃസംഘടനാ നടപടികൾ നിയന്ത്രിച്ചു.ജില്ലാ മുശാവറ അംഗം ഇസ്മായിൽ ബാഖവി കോട്ടക്കൽ മുഖ്യപ്രഭാഷണം നടത്തി. 2024-26 സംഘടനാ വർഷത്തെ ഭാരവാഹികൾ : വി വി അബ്ദുറസാഖ് ഫൈസി (പ്രസിഡണ്ട്) സയ്യിദ് സീത കോയ തങ്ങൾ അൽ ബുഖാരി (ജന. സെക്രട്ടറി) എം ഹൈദർ മുസ്‌ലിയാർ മാണൂർ (ട്രഷറർ) അഷറഫ് ബാഖവി അയിരൂർ, കെ എം യൂസഫ് ബാഖവി, സി വി അബ്ദുൽ ജലീൽ അഹ്സനി (വൈസ് പ്രസിഡണ്ട്) ഹസൻ അഹ്സനി കാലടി,അലി സഅ്ദി പൊന്നാനി,അബ്ദുസ്സലാം സഅദി കക്കിടിപ്പുറം(ജോ.സെക്രട്ടറി)