09 May 2024 Thursday

ചങ്ങരംകുളം കാഞ്ഞിയൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ckmnews

ചങ്ങരംകുളം കാഞ്ഞിയൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്


ചങ്ങരംകുളം:കാഞ്ഞിയൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്   യുവാവിന് ഗുരുതര പരിക്ക്.മൂക്കുതല താമസിക്കുന്ന പൊട്ടക്കാട്ട്പടി ജിഷ്ണു(26)നാണ് പരിക്കേറ്റത്.ജിഷ്ണു സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടം.പരിക്കേറ്റ ജിഷ്ണുവിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു