09 May 2024 Thursday

പൂച്ച കുറുകെ ചാടി:കുന്നംകുളം കേച്ചേരിയിൽ ഓട്ടോ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം മരിച്ചത് വല്ലിപ്പയുടെ മരണ വിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിച്ച മാറഞ്ചേരി സ്വദേശിയായ യുവാവ്

ckmnews

പൂച്ച കുറുകെ ചാടി:കുന്നംകുളം കേച്ചേരിയിൽ ഓട്ടോ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം


മരിച്ചത് വല്ലിപ്പയുടെ മരണ വിവരം അറിഞ്ഞ്  നാട്ടിലേക്ക് തിരിച്ച മാറഞ്ചേരി സ്വദേശിയായ യുവാവ്


കുന്നംകുളം:പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ ബൈക്കുകളിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.മാറഞ്ചേരി സ്വദേശി 27 വയസുള്ള തെന്‍ഷാദ് ആണ് മരിച്ചത്.അപകടത്തില്‍ ചൂണ്ടല്‍ സ്വദേശി 24 വയസുള്ള ഗോഗുലിന് ഗുരുതരമായി പരിക്കേറ്റു.വെള്ളിയാഴ്ച വൈകിയിട്ട് ഏഴ് മണിയോടെയാണ് അപകടം.തിരുവനന്തപുരത്ത് ലാബ് ടെക്നീഷ്യൻ ആയി ജോലി ചെയ്യുകയാണ് തെന്‍ഷാദ്.തെന്‍ഷാദിന്റെ വല്ലിപ്പ ചങ്ങരംകുളം പള്ളിക്കുന്ന് സ്വദേശി കുഞ്ഞിപ്പയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തൃശ്ശൂരില്‍ നിന്ന് ഓട്ടോ വിളിച്ച് ചങ്ങരംകുളത്തേക്ക്  വരുന്നതിനിടെയാണ് തെന്‍ഷാദ് സഞ്ചരിച്ച ഓട്ടോറിക്ഷ അപകടത്തില്‍ പെട്ടത്.നിയന്ത്രണം വിട്ട ഓട്ടോ ബൈക്കുകളില്‍ ഇടിച്ച് മറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ തെന്‍ഷാദിനെ നാട്ടുകാര്‍ ചേര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുന്നംകുളം പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും