09 May 2024 Thursday

കൊരട്ടിക്കരയിൽ സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു

ckmnews


പെരുമ്പിലാവ്:കൊരട്ടിക്കരയിൽ സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു.മലപ്പുറം തൃപ്പങ്ങോട് സ്വദേശി വടക്കേ പറമ്പിൽ വീട്ടിൽ മാരിയപ്പന്റെ മകൻ 40 വയസ്സുള്ള വിശ്വനാഥനാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചയാണ് അപകടം.അപകടത്തെ തുടർന്ന് റോഡിൽ കിടക്കുകയായിരുന്ന യുവാവിനെ നാട്ടുകാർ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമായതിനെ തുടർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിലെക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുന്നംകുളം ഭാഗത്ത് നിന്നും എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ കൊരട്ടിക്കരയിൽ നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി സ്ഥാപിച്ച ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.