09 May 2024 Thursday

സംസ്കാര സാഹിതി അഷ്റഫ് പുറത്താട്ട് അനുസ്മരണം സംഘടിപ്പിച്ചു

ckmnews

സംസ്കാര സാഹിതി അഷ്റഫ് പുറത്താട്ട് അനുസ്മരണം സംഘടിപ്പിച്ചു 


ചങ്ങരംകുളം:സംസ്കാര സാഹിതി പൊന്നാനി നിയോജക മണ്ഡലം ജനറൽ കൺവീനറായിരുന്ന അഷ്റഫ് പുറത്താട്ടിൻ്റെ ഒന്നാം ചരമവാർഷികദിനത്തിൽ നന്നംമുക്ക് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണം നാഹിർ ആലുങ്ങൽ ഉദ്ഘാടനം ചെയ്തു. നിതിൻ ആനന്ദ് അധ്യക്ഷതവഹിച്ചു.പ്രണവം പ്രസാദ്, അടാട്ട് വാസുദേവൻ,മുസ്തഫ ചാരുപറമ്പിൽ, വി.മുഹമ്മദ് നവാസ്, കെ.മുരളീധരൻ,എം.വി. ഉണ്ണികൃഷ്ണൻ,അബ്ദു കിഴക്കര , എം.ടി. ഷറീഫ്, കമറുദ്ദീൻ നന്നംമുക്ക്,അരുൺലാൽ കോക്കൂർ, സലാം മാട്ടം, ബഷീർ അയ്യംകുളം,ഉമ്മർകുളങ്ങര എന്നിവർ പ്രസംഗിച്ചു.