09 May 2024 Thursday

ചിറവല്ലൂർ നേർച്ച ഫെബ്രുവരി 11,12 തിയ്യതികളിൽ നടക്കും

ckmnews


ചങ്ങരംകുളം:മത മൈത്രിയുടെ ആഘോഷമായ ചിറവല്ലൂർ നേർച്ച ഫെബ്രുവരി

11,12 ഞായർ തിങ്കൾ-ദിവസങ്ങളിൽ പൂർവ്വാദികം ഭംഗിയോടെ നടക്കുമെന്ന് സെൻട്രൽ മെയിൻ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.കില്ലർ വെയിൽസ് സെന്റർ ,വോൾകാനോ, വെസ്റ്റേൺ ബോയ്സ് പടിഞ്ഞാട്ടുമുറി, NCT പഴയ പോസ്റ്റാഫീസ്,555, തെക്കുമുറി,ആസവാസ തെക്കുമുറി,തെക്കൻസ് തെക്കുമുറി, ആമയം ദു കാറ്റി, കോളനിയ ഉപ്പുങ്ങൾ, ഹിറ്റ്‌ ഇലവൻ പെരുമ്പാൾ, ഒരുമ ഐനിച്ചുവട്, ഫ്രണ്ട്‌സ് ടിപ്പു നഗർ ചങ്ങരംകുളം,

ബോസ്ക്കോ തെരിയത്ത് തുടങ്ങിയ 13 ഓളം ആഘോഷ കമ്മറ്റികളിൽ

നിന്ന് പേര് കേട്ട ബാന്റ് വാദ്യവും ശിങ്കാരിമേളവും,തമ്പോള മേളങ്ങളും,തമ്പോറടിയും, കോൽക്കളി, പഴയ കാല മോഡൽ അറബന,മുട്ടുംവിളിയും, നാടൻ കലാരൂപങ്ങളും ആനകളും ആഘോഷത്തിന് മാറ്റ് കൂട്ടും