26 April 2024 Friday

കോവിഡ് നിയന്ത്രങ്ങള്‍ക്കിടെ ഇന്ന് നബിദിനാഘോഷം

ckmnews

കോവിഡ് നിയന്ത്രങ്ങള്‍ക്കിടെ ഇന്ന് നബിദിനാഘോഷം

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ ഇന്ന് നാടെങ്ങും നബിദിനാഘോഷം.പുലര്‍ച്ചെ പ്രഭാത നിസ്‌കാരത്തിനു മുമ്പേ പ്രാര്‍ഥനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായാണ് വിശ്വാസി ലോകം നബിദിനത്തെ വരവേറ്റത്.നബിദിന റാലികളും  പളളികളിലും മദ്രസകളിലും വിശ്വാസികള്‍ ഒത്തുകൂടി സന്തോഷം പങ്കുവയ്ക്കുന്നതും നബിദിനത്തിന്റെ ചടങ്ങാണ്. ഈ വർഷം കോവിഡിനെ തുടർന്ന്ആഘോഷ പരിപാടികൾ പൂർണമായും ഒഴിവാക്കിയാണ് നബിദിനാഘോഷങ്ങല്‍ നടന്നത്.പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇസ്‌ലാം മത വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത്. അറബ്‌ മാസം റബീഉല്‍ അവ്വല്‍ 12 ആണ് മുഹമ്മദ്‌ നബിയുടെ ജന്മദിനം.കേരളത്തിലും അറബ് നാടുകളിലും ഇന്നാണ് നബിദിനം ആഘോഷിക്കുന്നത്.നബിദിനാഘോഷത്തിന്റെ ഭാഗമായി റബീഉൽ അവ്വൽ മാസം പ്രവാചക പ്രകീര്‍ത്തനങ്ങളും നബിദിന ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്.ഈ ദിവസങ്ങളില്‍ മദ്രസകളിലും മതസ്‌ഥാപനങ്ങളിലും കലാമത്സരങ്ങള്‍ അരങ്ങേറും.നബിദിനാഘോഷങ്ങള്‍ വിദ്യാര്‍ഥികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കാനുള്ള നല്ല അവസരമാണെന്നു തിരിച്ചറിഞ്ഞ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പേ മീലാദ്‌ ദിനങ്ങളില്‍ കലാമത്സര പരിപാടികള്‍ നടത്താറുണ്ട്‌. ദഫ്‌, സ്കൗട്ട്, അറബന തുടങ്ങിയ കലാരൂപങ്ങള്‍ നബിദിന പരിപാടികളിലെ ഏറ്റവും ആകര്‍ഷകമായ ഇനങ്ങളാണ്.