09 May 2024 Thursday

എസ് ജെ എം എടപ്പാൾ റെയ്ഞ്ച് ജനറൽ ബോഡി ചേർന്നു

ckmnews


എടപ്പാൾ: സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ എടപ്പാൾ റെയ്ഞ്ച് ജനറൽ ബോഡി അതളൂർ അബ്ബാസിയ്യ: ഹാളിൽ

ചേർന്നു. കെ എം ജെ സംസ്ഥാനകൗൺസിലർ സിദ്ധീഖ്മൗലവി അയില അയിലക്കാട് ഉദ്ഘാടനം ചെയ്തു.

കേവല രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കി ജാതീയതയും വർഗ്ഗീയതയും വളർത്താൻ മത ചിഹ്നങ്ങൾ ഉപയോഗ പ്പെടുത്തുന്ന ആപൽക്കര പ്രവണതകൾക്കെതിരെ അതത് മതാനുയായികൾ മുന്നോട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രസിഡന്റ് ജലീൽ അഹ്സനി അദ്ധ്യക്ഷത വഹിച്ചു. റാശിദ് സഖാഫി മോഡൽ ക്ലാസും റഫീഖ് സഅദി പ്രബന്ധവും അവതരിപ്പിച്ചു. ഹബീബ് അഹ്സനി മുസ്ഥഫ മറവഞ്ചേരി. മൊയ്തീൻ ഷാ പ്രസംഗിച്ചു.