09 May 2024 Thursday

മാതൃക അംഗൻവാടി കെട്ടിടം നാടിന് സമർപ്പിച്ചു

ckmnews


എടപ്പാൾ: ഗ്രാമപഞ്ചായത്തിലെ തലമുണ്ടയിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിർമ്മിച്ച മാതൃക അംഗൻവാടി പ്രസിഡണ്ട് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. അംഗം അഡ്വ: പി.പി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.പി. ഒ.രമ റിപ്പോർട്ട് അവതരിപ്പിച്ചു. എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പ്രഭാകരൻ, വി.കെ.എം.ഷാഫി, ഷീന മൈലാഞ്ചി പറമ്പിൽ, പഞ്ചായത്ത് അംഗം അഷിഫ് പൂക്കരത്തറ, അംഗൻവാടി സൂപ്രവൈസർ കൃഷ്ണേന്ദു, ടി.കെ.സൂരജ്, വി.കെ.എ.മജീദ്, പഞ്ചായത്ത് സെക്രട്ടറി കെ.സന്തോഷ് കുമാർ, രമണി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എ. ദിനേഷ് സ്വാഗതവും, എം.കെ.മിനി ടീച്ചർ നന്ദിയും പറഞ്ഞു.