09 May 2024 Thursday

പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തീ ക്ഷേത്രത്തിൽ ഏകാദശി ആഘോഷിച്ചു

ckmnews

പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തീ ക്ഷേത്രത്തിൽ ഏകാദശി ആഘോഷിച്ചു


ചങ്ങരംകുളം:പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തീ ക്ഷേത്രത്തിലെ ഏകാദശി മഹോൽസവം ഭക്തിസാദ്രമായ അന്തരീക്ഷത്തിൽ നടന്നു.ക്ഷേത്രത്തിലെ നിത്യനിദാന ചടങ്ങുകൾക്ക് പുറമേ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി മനയ്ക്കൽ പരമേശ്വരൻ നമ്പൂതിരിപ്പാട് അവർകളുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, ശ്രീഭുതബലി സഹിതം വിശേഷാൽ പുജകളും ഉദയാസ്തമയ പൂജയും നടന്നു. ആലങ്കോട് കുട്ടൻ നായരും സംഘവും നയിച്ച മേളത്തിനും എഴുന്നള്ളിപ്പിനും ശേഷം ദീപാരാധന, ആലങ്കോട് മണികണ്ഠനും സംഘവും നടത്തിയ തായമ്പക,വിവിധ ആഘോഷകമ്മറ്റികളുടെ ആഭിമുഖ്യത്തിലുള്ള വരവുകൾ, ചൈനീസ് വെടിക്കെട്ട് എന്നിവയും നടന്നു.