09 May 2024 Thursday

ഫൈറ്റേഴ്സ് മാർഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ സ്പോർട്സ് യോഗ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:ഫൈറ്റേഴ്സ് മാർഷ്യൽ സ്കൂളിന്റെ നേതൃത്വത്തിൽ സ്പോർട്സ് യോഗ ക്യാമ്പ് ജി.യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.വാർഡ് മെമ്പർ സുജിത സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ യോഗ ടീച്ചർ നുസ്രത്ത് സ്വാഗതം പറഞ്ഞു.ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.വി.ഷഹീർ ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ല യോഗ അസോസിയേഷൻ മുൻ സെക്രട്ടറിയും സ്പോർട്സ് യോഗ നാഷണൽ റഫറിയുമായ കുഞ്ഞുമൊയ്തീൻകുട്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തു.അലങ്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേർസൺ ഷഹന നാസർ, ആര്യോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സികെ പ്രകാശൻ ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷെരീഫ് ,മാസ്റ്റർ ഹമീദ് ഒതാളൂർ,അമീർ ചങ്ങരംകുളം യൂത്ത് ക്ലബ് കോഡിനേറ്റർ,അധ്യാപകരായ ലിജി.കവിത.സിനിത 

ഒതളൂർ ജിയുപി സ്കൂൾ പിടിഎ പ്രസിഡന്റ് നാസർ വി.പി ഒതളൂർ എന്നിവർ ആശംസകൾ അർപ്പിച്ചു.യോഗ ടീച്ചർ നസ്രത്ത് ഒതളൂർ യോഗ ക്ലാസ്സുകളും പ്രോഗ്രാമും കോഡിനേറ്റ് ചെയ്തു.സുമ നന്ദി അറിയിച്ചു