26 April 2024 Friday

എടിഎം കൗണ്ടറില്‍ മറന്ന് വെച്ച പണവും രേഖകളും അടങ്ങിയ പെഴ്സ് യുവാവിന്റെ സത്യസന്ധതയില്‍ ഉടമക്ക് തിരിച്ച് കിട്ടി

ckmnews



ചങ്ങരംകുളം:എടിഎം കൗണ്ടറില്‍ മറന്ന് വെച്ച പണവും രേഖകളും അടങ്ങിയ പെഴ്സ് യുവാവിന്റെ സത്യസന്ധതയില്‍ ഉടമക്ക് തിരിച്ച് കിട്ടി.പാ വിട്ടപുറം സ്വദേശികളായ അജാസ്,സൈഫു എന്നിവരാണ് ചങ്ങരംകുളത്തെ ഒരു എ ടി എം ബ്രാഞ്ചില്‍ നിന്ന് പണവും രേഖകളും അടങ്ങുന്ന പെഴ്സ് മറന്ന് വച്ച നിലയില്‍ കണ്ടെത്തിയത്.യുവാക്കള്‍ ഉടനെ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തി പേഴ് ഉദ്ധ്യോഗസ്ഥലെ ഏൽപിച്ചു. പോലീസ് പെഴ്സിന്റെ 

ഉടമസ്ഥനെ കണ്ടെത്തുകയും പോലീസിന്റെ സാനിധ്യത്തില്‍ തന്നെ യുവാക്കള്‍ ഉടമസ്ഥനെ  പേഴ്സ് തിരിച്ച് ഏല്‍പിക്കുകയും ചെയ്തു