09 May 2024 Thursday

ബേൺമൗത്ത് തകർത്ത് ലിവർപൂൾ; വെസ്റ്റ് ഹാമിനെ സമനിലയിൽ തളച്ച് ഷെഫീൽഡ് യുണൈറ്റഡ്

ckmnews


ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തകർപ്പൻ ജയവുമായി ലിവർപൂൾ. ബേൺമൗത്തിനെതിരെ എതിരില്ലാത്ത നാല് ഗോളുകളുടെ ജയമാണ് ലിവർപൂൾ നേടിയത്. ഡാര്‍വിന്‍ ന്യൂനസും ഡീ​ഗോ ജോട്ടയും ഇരട്ട ഗോൾ നേടി. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ലിവർപൂളിന്റെ നാല് ​ഗോളും പിറന്നത്.

രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ ഡാർവിൻ ന്യൂനസാണ് ആദ്യ ​ഗോൾ നേടിയത്. 70, 79 മിനിറ്റുകളിൽ ഗോൾ നേടി ഡീ​ഗോ ജോട്ട ലിവർപൂളിന്റെ വിജയം ഉറപ്പിച്ചു. 93-ാം മിനിറ്റിൽ ഡാർവിൻ ന്യൂനസിന്റെ രണ്ടാം ഗോളോടെ ലിവർപൂൾ വിജയം ആധികാരികമായി.മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഷെഫീൽഡ് യുണൈറ്റഡ് സമനിലയിൽ തളച്ചു. ഇരുടീമുകളും രണ്ട് ഗോൾ വീതം നേടി. പ്രീമിയർ ലീ​ഗ് പോയിന്റ് ടേബിളിൽ ലിവർപൂളാണ് ഒന്നാമത്. മാഞ്ചസ്റ്റർ സിറ്റി രണ്ടാമതും ആഴ്സണൽ മൂന്നാമതുമുണ്ട്.