09 May 2024 Thursday

ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


ചങ്ങരംകുളം:പാവിട്ടപ്പുറം സ്വദേശിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പാവിട്ടപ്പുറം കോട്ടേക്കുന്ന് താമസിച്ചിരുന്ന തെക്കത്ത് വളപ്പിൽ വീട്ടിൽ വേലായുധൻ(65)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ആലംകോട് പഞ്ചായത്തിൽ തോഴിലുറപ്പ് തൊഴിലാളി ആയിരുന്നു വേലായുധൻ.ഞായറാഴ്ച കാലത്ത് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.ഭാര്യ നാല് വർഷം മുൻപ് മരിച്ചിരുന്നു.മക്കളോടൊപ്പം കഴിഞ്ഞ് വരുകയായിരുന്നു വേലായുധൻ.ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.പൊന്നാനി താലൂക്ക് ആശുപത്രിയില്‍  പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും