09 May 2024 Thursday

പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിൽ നടപ്പുര സമർപ്പണം നടന്നു

ckmnews


എടപ്പാൾ: വട്ടംകുളം പുരമുണ്ടേക്കാട് മഹാ ദേവ ക്ഷേത്രത്തിൽ ചെമ്മങ്ങാട്ടു മഠം കുടുംബം വക നടപ്പുര സമർപ്പണം നടന്നു. ക്ഷേത്രം തന്ത്രി കൈനിക്കര വടക്കേടത്ത് ജയൻ നമ്പൂതിരിപ്പാട്, ക്ഷേത്രം മേൽശാന്തി മാധവൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ ചെമ്മങ്ങാട്ടു മഠം കുടുംമ്പത്തിലെ മുതിർന്ന അംഗം ലക്ഷ്മി അമ്മാൾ, പി. എസ് കണ്ണൻ, പി ആർ ലക്ഷ്മണൻ , മണി പി. എസ്, ഉഷ, രാജൻ,പി. എസ് . രാമനാഥൻ എന്നിവർ ചേർന്ന് നടപ്പുര സമർപ്പിച്ചു. രാവിലെ പ്രത്യക്ഷ ഗണപതി ഹോമം, സോപാനം സ്കൂളിന്റെ പഞ്ചവാദ്യം, പ്രഭാതഭക്ഷണം, സമർപ്പണ ചടങ്ങ്, അന്നദാനം എന്നിവ നടന്നു.