09 May 2024 Thursday

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ മലയാളം മോട്ടിവേഷൻ വീഡിയോ ചെയ്ത് റെക്കോർഡ് ഇട്ട് ഹിബ ഇബ്രാഹിം

ckmnews

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ മലയാളം മോട്ടിവേഷൻ വീഡിയോ  ചെയ്ത് റെക്കോർഡ് ഇട്ട് ഹിബ ഇബ്രാഹിം


ചങ്ങരംകുളം:ഇൻസ്റ്റഗ്രാമിൽ വീഡിയോ ചെയ്ത് റെക്കോർഡിട്ട് ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശിയായ ഹിബ ഇബ്രാഹിം.ആലംകോട് ഗ്രാമപഞ്ചായത്ത് മെമ്പർ ആസിയ ഇബ്രാഹിമിന്റെയും കക്കിടിപ്പുറം കല്ലിങ്ങപ്പറമ്പിൽ ഇബ്രാഹിം എന്നവരുടെ മകളുമായ ഹിബ ഇബ്രാഹിം ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡും കരസ്ഥമാക്കിയത്.ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ മലയാളം മോട്ടിവേഷൻ വീഡിയോ  ചെയ്താണ് ഹിബ ഇബ്രാഹിം ഈ നേട്ടം കരസ്ഥമാക്കിയത്