09 May 2024 Thursday

കുളങ്ങര പൂരം നാളെ

ckmnews

കുളങ്ങര പൂരം നാളെ 

എടപ്പാൾ : ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തിൽ രണ്ടാഴ്‌ചയായി നടക്കുന്ന കൂത്തുത്സവങ്ങൾക്ക് സമാപനം കുറിച്ചുള്ള താലപ്പൊലി ഞായറാഴ്ച നടക്കും.തന്ത്രി കെ.ടി. നാരായണൻ നമ്പൂതിരിപ്പാട്, ശബരിമല മുൻ മേൽശാന്തി തെക്കിനിയേടത്ത് കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി പി. ശ്രീധരൻ നമ്പൂതിരി, ദേവദാസ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ വിശേഷാൽ പൂജകൾക്കു ശേഷം കലാമണ്ഡലത്തിന്റെ ഓട്ടൻതുള്ളലോടെയാണ് പരിപാടികളാരംഭിക്കുക.


നാദസ്വരം, എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം, കാളവേല, നാടൻ കലാപ്രകടനങ്ങൾ, ശുകപുരം കുളങ്കര വെടിക്കെട്ട് കമ്മിറ്റി, ടീം നടുവട്ടം എന്നിവരുടെ വെടിക്കെട്ട് എന്നിവ പകൽപ്പൂരത്തിൽ നടക്കും.

രാത്രി ത്രിബിൾ തായമ്പക, കേളി, ആയിരത്തിരി എന്നിവയും നടക്കും.

രണ്ടാഴ്ചയായി വിവിധ ദേശക്കമ്മിറ്റികളുടെയും വ്യക്തികളുടെയും വകയായി ഓട്ടൻതുള്ളൽ, നൃത്തനൃത്യങ്ങൾ, ഗാനമേള, ശീതങ്കൻ തുള്ളൽ, തിരുവാതിരക്കളി, നാട്യനാടകം, സംഗീതവിരുന്ന്, താലംവരവ്, കേളി, മേളം, തായമ്പക, പഞ്ചവാദ്യം, പാവക്കൂത്ത് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ നടന്നു.