09 May 2024 Thursday

കരിങ്കാളികള്‍ക്കൊപ്പം പതിനായിരങ്ങള്‍ ഒഴുകിയെത്തി പ്രശസ്ഥമായ കണ്ണേങ്കാവ് ഉത്സവം സമാപിച്ചു

ckmnews

കരിങ്കാളികള്‍ക്കൊപ്പം പതിനായിരങ്ങള്‍ ഒഴുകിയെത്തി


പ്രശസ്ഥമായ കണ്ണേങ്കാവ് ഉത്സവം സമാപിച്ചു


ചങ്ങരംകുളം:പ്രശസ്ഥമായ കണ്ണേങ്കാവ് ഉത്സവം സമാപിച്ചു.വെള്ളിയാഴ്ച കാലത്ത് വിശേഷാ പൂജകള്‍ക്ക് ശേഷം നടന്ന പറവെപ്പിന് ആയിരങ്ങളാണ് എത്തിയത്.പകല്‍ പൂരങ്ങള്‍ക്ക് തടക്കമായതോടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് കരിങ്കാളികള്‍ ക്ഷേത്രത്തിലേക്ക് ഒഴുകി എത്തി തുടങ്ങി.വൈകുന്നരമായതോടെ ജനസാഗരങ്ങള്‍കൊണ്ട് കണ്ണേങ്കാവും പരിസരവും നിറഞ്ഞു.റോഡുകളില്‍ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പോലീസിന്റെ സാനിധ്യം ഉണ്ടായിരുന്നെങ്കിലും പലയിടത്തും ഗതാഗതം മുടങ്ങി.ദീപാരാധനക്ക് ശേഷം രാത്രി 7 മണിയോടെ ആരംഭിച്ച വെടിക്കെട്ട് കാണാന്‍ പതിനായിരങ്ങളാണ് എത്തിയത്.വെടിക്കെട്ട് തീര്‍ന്നതോടെ വിവിധ ഭാഗങ്ങളില്‍ നിന്ന് രാത്രി ഏറെ വൈകിയും വരവുകള്‍ എത്തിക്കൊണ്ടിരുന്നു.പുലര്‍ച്ചയോടെ പ്രദേശത്തെ ഏറ്റവും വലിയ ഉത്സവത്തിന് സമാപനമായി