27 April 2024 Saturday

നന്നംമുക്ക് പഞ്ചായത്തില്‍ ഐസുലേഷന്‍ സംവിധാനം ഒരുക്കണം:യുഡിഎഫ്

ckmnews

നന്നംമുക്ക് പഞ്ചായത്തില്‍ ഐസുലേഷന്‍ സംവിധാനം ഒരുക്കണം:യുഡിഎഫ്


ചങ്ങരംകുളം:സംസ്ഥാന ഗവണ്‍മെന്റ് അതാത് തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പിലാക്കേണ്ട ഐസുലേഷൻ വാർഡുകൾ ഇതുവരെ നന്നംമുക്ക് പഞ്ചായത്തില്‍ സജീകരിച്ചിട്ടില്ലെന്നും ഇത് പഞ്ചായത്തിന്റെ അനാസ്ഥയാണെന്നും അനാസ്ഥ അവസാനിപ്പിച്ച് ഐസുലേഷൻ വാർഡ് ഉടൻ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും കമ്മ്യൂണിറ്റി കിച്ചൻ ജനങ്ങൾക്ക് ഉപകാരപ്പെടും വിധം പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടും നന്നംമുക്ക് മണ്ഡലം യു.ഡി.എഫ്. കമ്മറ്റി നന്നംമുക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.ലോകത്തെ നടുക്കിയ കാെറോണ ഭീതി അകറ്റി പാെതു സമൂഹത്തിന് ഗുണകരമാവും വിധം ജനകീയ സമതി രൂപീകരിച്ച് നടത്താതെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും യുഡിഎഫ് ഭാരവാഹികള്‍ ആരോപിച്ചു. വിഷയങ്ങൾ ചൂണ്ടികാട്ടി ജില്ല കലക്ടർക്ക് പരാതി നൽകുമെന്ന് യു.ഡി.എഫ് നേതാക്കളായ നാഹിർ ആലുങ്ങൾ, സി.എം. യൂസഫ് എന്നിവർ പറഞ്ഞു. കഴിഞ്ഞ ദിവസം നന്നംമ്മുക്ക് പഞ്ചായത്തിൽ നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ട രാേഗി നന്നംമുക്ക് പഞ്ചായത്തിന് കീഴിൽ ഐസുലേഷൻ വാർഡില്ലാത്തതിനെ തുടർന്ന് ആലംങ്കാേട് പഞ്ചായത്തിന്റെ ഐസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു.എല്ലാവിധ സൗകര്യങ്ങളും  സജ്ജമാക്കിയെന്ന് അധികാരികൾ  സോഷ്യൽ മീഡിയങ്ങളിലൂടെയും 

 പത്ര മാധ്യമങ്ങളിലൂടെയും പ്രസ്ഥാവന  നടത്തി സാധാരണക്കാരെ വഞ്ചിക്കുകയായിരുന്നെന്നും യു.ഡി.എഫ് നേതാക്കൽ കുറ്റപ്പെടുത്തി.നിരീക്ഷണത്തിൽ കഴിയുന്ന വ്യക്തി മൂന്ന് ദിവസമായി ഇപ്പാേഴും ആലംകോട് പഞ്ചായത്തിന്റെ സംരക്ഷണത്തിലാണ്. ആശങ്ക അകറ്റി ജനങ്ങളാേടാെപ്പം നിൽക്കേണ്ട  പഞ്ചായത്ത്‌  ഭരണസമിതിയുടെ ‌കുറ്റകരമായ അനാസ്ഥയാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നതെന്നും ഇത്.

പൊതു സമൂഹത്തെ ഭീതിയിലാത്തിയിരിക്കുകയാണെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.