09 May 2024 Thursday

ചങ്ങരംകുളം നരണിപ്പുഴ റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം

ckmnews


ചങ്ങരംകുളം:പ്രസിദ്ധമായ കണ്ണങ്കാവ് പൂരത്തിന്റെ ഭാഗമായി ചങ്ങരംകുളം നരണിപ്പുഴ റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക്

 ഒരുമണി മുതൽ  ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ചങ്ങരംകുളം പോലീസ് അറിയിച്ചു. ഉത്സവത്തോടനുബന്ധിച്ചുള്ള  വരവുകൾ കടന്നു പോകുന്നതിനാലാണ്  നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണി മുതൽ ഉത്സവത്തിരക്ക് കഴിയുന്നതുവരെ ആയിരിക്കും  ഗതാഗത നിയന്ത്രണം.  നരണിപ്പുഴയിലേക്കുള്ള വാഹന യാത്രക്കാർ  ചങ്ങരംകുളം നന്നമുക്ക് വഴിയും നടുവട്ടം അയിലക്കാട് വഴിയും  കടന്നു പോകണം.