09 May 2024 Thursday

ഇന്ന് കണ്ണേങ്കാവ് പൂരം:പറവെപ്പിന് ഭക്തജനത്തിരക്ക്

ckmnews


ചങ്ങരംകുളം:പ്രശസ്ഥമായ മൂക്കുതല കണ്ണേങ്കാവ് ക്ഷേത്രോത്സവം ഇന്ന് നടക്കും.വ്യാഴാഴ്ച ആരംഭിച്ച വാണിഭത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.കാലത്ത് 10ന് നടക്കുന്ന പറവെപ്പിന് ഭക്ത ജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ഉച്ചക്ക് ശേഷം എഴുന്നള്ളിപ്പോടെ പകല്‍പൂരത്തിന് തുടക്കമാവും.കരിങ്കാളികള്‍ക്ക് പേര് കേട്ട കണ്ണേങ്കാവില്‍ ഇത്തവണയും കരിങ്കാളികളെ കൊണ്ട് നിറയും.വൈകിയിട്ട് മൂന്ന് വിഭാഗങ്ങളുടെ മത്സര വെടിക്കെട്ട് നടക്കും.ഉത്സവം ഉച്ചക്ക് ശേഷം സിഎന്‍ ടിവി തത്സമയം കാണാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.ചങ്ങരംകുളം എരമംഗലം റോഡില്‍ ഉച്ചക്ക് ശേഷം   ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്